കൊ​​​ല്ലം: ട്രെ​​​യി​​​ൻ റി​​​സ​​​ർ​​​വേ​​​ഷ​​​ൻ ടി​​​ക്ക​​​റ്റു​​​ക​​​ൾ റീ​​​ഫ​​​ണ്ട് ചെ​​​യ്യു​​​മ്പോ​​​ൾ ഈ​​​ടാ​​​ക്കു​​​ന്ന ക്ല​​​റി​​​ക്ക​​​ൽ ചാ​​​ർ​​​ജ് കു​​​റ​​​യ്ക്കു​​​ന്ന​​​ത് റെ​​​യി​​​ൽ​​​വേ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്നു.

ഇ​​​ത് പൂ​​​ർ​​​ണ​​​മാ​​​യും ഒ​​​ഴി​​​വാ​​​ക്കു​​​ന്ന കാ​​​ര്യ​​​വും അ​​​ധി​​​കൃ​​​ത​​​ർ ആ​​​ലോ​​​ചി​​​ക്കു​​​ന്നു​​​ണ്ട്. എ​​​സി, നോ​​​ൺ എ​​​സി അ​​​ട​​​ക്കം എ​​​ല്ലാ വി​​​ഭാ​​​ഗ​​​ത്തി​​​ലു​​മു​​​ള്ള വെ​​​യി​​​റ്റ് ലി​​​സ്റ്റ് ടി​​​ക്ക​​​റ്റു​​​ക​​​ൾ റ​​​ദ്ദാ​​​ക്കു​​​മ്പോ​​​ഴാ​​​ണ് ക്ല​​​റി​​​ക്ക​​​ൽ ചാ​​​ർ​​​ജ് ഈ​​​ടാ​​​ക്കു​​​ന്ന​​​ത്.

കൗ​​​ണ്ട​​​റു​​​ക​​​ളി​​​ൽ​​നി​​​ന്ന് ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ ആ​​​ൾ​​​ക്കാ​​​ർ ഇ​​​പ്പോ​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യാ​​​ണ് ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​ത്. അ​​​തി​​​നാ​​​ൽ ടി​​​ക്ക​​​റ്റിം​​​ഗി​​​നു​​​ള്ള റെ​​​യി​​​ൽ​​​വേ​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന ചെ​​​ല​​​വു​​​ക​​​ൾ കു​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. ഈ ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് റീ​​​ഫ​​​ണ്ടി​​​ലെ ക്ല​​​റി​​​ക്ക​​​ൽ ചാ​​​ർ​​​ജി​​​ൽ കു​​​റ​​​വ് വ​​​രു​​​ത്തു​​​ന്ന കാ​​​ര്യം പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.


ടി​​​ക്ക​​​റ്റു​​​ക​​​ൾ ബു​​​ക്ക് ചെ​​​യ്യു​​​മ്പോ​​​ൾ എ​​​സി, നോ​​​ൺ എ​​​സി ടി​​​ക്ക​​​റ്റു​​​ക​​​ൾ​​​ക്ക് നി​​​ശ്ചി​​​ത നി​​​ര​​​ക്കി​​​ൽ ക​​​ൺ​​​വീ​​​നി​​​യ​​​ൻ​​​സ് ഫീ​​​സും ഈ​​​ടാ​​​ക്കു​​​ന്നു​​​ണ്ട്.

എ​​​ന്നാ​​​ൽ വെ​​​യി​​​റ്റിം​​​ഗ് ലി​​​സ്റ്റി​​​ലു​​​ള്ള ടി​​​ക്ക​​​റ്റ് റ​​​ദ്ദാ​​​ക്കി​​​യാ​​​ൽ പോ​​​ലും ക്ല​​​റി​​​ക്ക​​​ൽ ചാ​​​ർ​​​ജും ക​​​ൺ​​​വീ​​​നി​​​യ​​​ൻ​​​സ് ഫീ​​​സും യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് തി​​​രി​​​കെ ന​​​ൽ​​​കാ​​​റി​​​ല്ല.