ബാലചന്ദ്രമേനോനെതിരേ ലൈംഗികാരോപണം; നടി മിനു മുനീർ അറസ്റ്റിൽ
Wednesday, July 2, 2025 1:01 AM IST
കാക്കനാട്: നടനും സംവിധായകനുമായ ബാലചന്ദ്ര മേനോനെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ നടി മിനു മുനീറിനെ കാക്കനാട് ഇൻഫോപാർക്ക് സൈബർ പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടു.
ഹൈക്കോടതി നിർദേശത്തെ തുടർന്നായിരുന്നുഅറസ്റ്റ്. ബാലചന്ദ്രമേനോനെതിരേ നടി നല്കിയ പരാതി തെളിവുകളുടെ അഭാവത്തിൽ കോടതി അവസാനിപ്പിച്ചിരുന്നു. തുടർന്ന് പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ്നൽകി.
ബാലചന്ദ്ര മേനോനെതിരെയുള്ള നടിയുടെ ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് അന്തിമ റിപ്പോർട്ടും നൽകിയിരുന്നു.