ഓ​​സ്‌​ലോ: നോ​​ര്‍​വെ ചെ​​സ് ടൂ​​ര്‍​ണ​​മെ​​ന്‍റി​​ന്‍റെ ഏ​​ഴാം റൗ​​ണ്ടി​​ല്‍ ഇ​​ന്ത്യ​​യു​​ടെ ലോ​​ക ചാ​​മ്പ്യ​​ന്‍ ഡി. ​​ഗു​​കേ​​ഷി​​നു ജ​​യം. മ​​റ്റൊ​​രു ഇ​​ന്ത്യ​​ന്‍ താ​​ര​​മാ​​യ അ​​ര്‍​ജു​​ന്‍ എ​​റി​​ഗൈ​​സി​​യെ​​യാ​​ണ് ഗു​​കേ​​ഷ് തോ​​ല്‍​പ്പി​​ച്ച​​ത്.

ക്ലാ​​സി​​ക്ക​​ല്‍ ചെ​​സി​​ല്‍ എ​​റി​​ഗൈ​​സി​​യെ ഗു​​കേ​​ഷ് തോ​​ല്‍​പ്പി​​ക്കു​​ന്ന​​ത് ഇ​​താ​​ദ്യ​​മാ​​ണ്. ജ​​യ​​ത്തോ​​ടെ ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്കും ഗു​​കേ​​ഷ് ഉ​​യ​​ര്‍​ന്നു. ഗു​​കേ​​ഷി​​ന് ഇ​​തോ​​ടെ 11.5 പോ​​യി​​ന്‍റാ​​യി. അ​​മേ​​രി​​ക്ക​​യു​​ടെ ഫാ​​ബി​​യാ​​നൊ ക​​രു​​വാ​​ന​​യാ​​ണ് (12.5) ഒ​​ന്നാം സ്ഥാ​​ന​​ത്ത്. നോ​​ര്‍​വെ​​യു​​ടെ മാ​​ഗ്ന​​സ് കാ​​ള്‍​സ​​നാ​​ണ് (11) മൂ​​ന്നാം സ്ഥാ​​ന​​ത്ത്.


വ​​നി​​താ വി​​ഭാ​​ഗ​​ത്തി​​ല്‍ ചൈ​​ന​​യു​​ടെ ജു ​​വെ​​ന്‍​ജു​​ന്‍ 11.5 പോ​​യി​​ന്‍റു​​മാ​​യി ഒ​​ന്നാം സ്ഥാ​​ന​​ത്തു​​ണ്ട്. യു​​ക്രെ​​യ്‌​​നി​​ന്‍റെ അ​​ന്ന മു​​സി​​ചു​​ക്ക് (11), ഇ​​ന്ത്യ​​യു​​ടെ കൊ​​നേ​​രു ഹം​​പി (10.5) എ​​ന്നി​​വ​​രാ​​ണ് ര​​ണ്ടും മൂ​​ന്നും സ്ഥാ​​ന​​ങ്ങ​​ളി​​ല്‍.