മൂടൽ മഞ്ഞ്: നെടുമ്പാശേരിയിൽ വിമാനത്തിന് ഇറങ്ങാനായില്ല
Thursday, October 17, 2019 1:38 AM IST
നെടുമ്പാശേരി: ബഹ്റിനിൽനിന്ന് എത്തിയ വിമാനത്തിനു ശക്തമായ മൂടൽ മഞ്ഞിനെത്തുടർന്നു നെടുമ്പാശേരിയിൽ ഇറങ്ങാനായില്ല.
ഇന്നലെ പുലർച്ചെ 3.15 നാണ് ബഹ്റിനിൽനിന്നുളള ഗൾഫ് എയർ വിമാനം നെടുമ്പാശേരിയിലെത്തിയത്. റൺവേ വ്യക്തമായി കാണാൻ കഴിയാതിരുന്നതിനാൽ വിമാനം തിരുവനന്തപുരത്തേക്കു വഴിതിരിച്ചു വിട്ടു.
കാലാവസ്ഥ സാധാരണനിലയിലായതിനെത്തുടർന്നു മൂന്നു മണിക്കൂർ വൈകി രാവിലെ 6.15 ഓടെ വിമാനം നെടുമ്പാശേരിയിൽ മടങ്ങിയെത്തി.