ഡോ. പി. രാജേന്ദ്രൻ കർഷക ക്ഷേമ ബോർഡ് അധ്യക്ഷനാകും
Thursday, July 2, 2020 12:07 AM IST
തിരുവനന്തപുരം: കർഷകരുടെ ക്ഷേമത്തിനായി രൂപീകരിക്കുന്ന കർഷക ക്ഷേമ ബോർഡ് അധ്യക്ഷനായി കാർഷിക സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. പി. രാജേന്ദ്രനെ നിയമിക്കാൻ സർക്കാർ ധാരണ.
നിയമസഭയിൽ പാസാക്കിയ ബില്ലിന്റെ അടിസ്ഥാനത്തിൽ രൂപീകരിക്കുന്ന കർഷക ക്ഷേമ ബോർഡ് രൂപീകരണത്തിന്റെ ഭാഗമായാണ് അധ്യക്ഷനെ നിയമിക്കുന്നത്.