ഷം​ന കാ​സിം കേ​സ്: മു​ഹ​മ്മ​ദ് ഷെ​രീ​ഫി​ന്‍റെ ഭാ​ര്യ പ്ര​തി​യ​ല്ലെ​ന്ന് പോ​ലീ​സ്
ഷം​ന കാ​സിം കേ​സ്: മു​ഹ​മ്മ​ദ് ഷെ​രീ​ഫി​ന്‍റെ ഭാ​ര്യ പ്ര​തി​യ​ല്ലെ​ന്ന് പോ​ലീ​സ്
Tuesday, July 7, 2020 12:36 AM IST
കൊ​​​ച്ചി: ന​​ടി ഷം​​​ന കാ​​​സിം കേ​​​സി​​​ല്‍ ഏ​​​ഴാം പ്ര​​​തി മു​​​ഹ​​​മ്മ​​​ദ് ഷെ​​​രീ​​​ഫി​​​ന്‍റെ ഭാ​​​ര്യ തൃ​​​ശൂ​​​ര്‍ ക​​​യ്പ​​​മം​​​ഗ​​​ലം സ്വ​​​ദേ​​​ശി​​​നി സോ​​​ഫി​​​യ പ്ര​​​തി​​​യ​​​ല്ലെ​​​ന്ന് സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു. ഇ​​​തു രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ കോ​​​ട​​​തി ഇ​​​വ​​​രു​​​ടെ മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ലെ തു​​​ട​​​ര്‍ ന​​​ട​​​പ​​​ടി​​​ക​​​ള്‍ അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു.

ഷം​​​ന കാ​​​സി​​​മി​​​ന്‍റെ വീ​​​ട്ടി​​​ല്‍ ക​​​ല്യാ​​​ണാ​​​ലോ​​​ച​​​ന​​​യു​​​മാ​​​യെ​​​ത്തി പ്ര​​​തി​​​ക​​​ള്‍ സൗ​​​ഹൃ​​​ദം സ്ഥാ​​​പി​​​ച്ചു പ​​​ണം ത​​​ട്ടാ​​​ന്‍ ശ്ര​​​മി​​​ച്ചെ​​​ന്നാ​​​ണ് കേ​​​സ്. പ്ര​​​തി​​​ക​​​ള്‍​ക്കെ​​​തി​​​രെ മൊ​​​ഴി ന​​​ല്‍​കി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ ത​​​ന്നെ​​​യും കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ​​​യും പ്ര​​​തി ചേ​​​ര്‍​ക്കു​​​മെ​​​ന്ന് പോ​​​ലീ​​​സ് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തു​​​ന്നെ​​​ന്നും മു​​​ന്‍​കൂ​​​ര്‍ ജാ​​​മ്യം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നു​​​മാ​​​യി​​​രു​​​ന്നു ഹ​​​ര്‍​ജി​​​ക്കാ​​​രി​​​യു​​​ടെ വാ​​​ദം. ഹ​​​ര്‍​ജി​​​ക്കാ​​​രി​​​യെ ചോ​​​ദ്യം ചെ​​​യ്യ​​​ണ​​​മെ​​​ങ്കി​​​ല്‍ മു​​​ന്‍​കൂ​​​ര്‍ നോ​​​ട്ടീ​​​സ് ന​​​ല്‍​കി വി​​​ളി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും കോ​​​ട​​​തി നി​​​ര്‍​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.