സെക്രട്ടേറിയറ്റിനു മുന്നിൽ യുഡിഎഫ് സത്യഗ്രഹം നാളെ
Monday, September 21, 2020 12:58 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ഉൾപ്പെട്ട സ്വർണക്കടത്ത്, ലൈഫ് മിഷനിലെ കോഴ, പ്രളയത്തട്ടിപ്പ്, പിൻവാതിൽ നിയമനം, സർക്കാരിന്റെ അഴിമതികൾ എന്നിവ സിബിഐ അന്വേഷിക്കുക, എൻഐഎ ചോദ്യം ചെയ്ത മന്ത്രി കെ.ടി. ജലീലിനെ പുറത്താക്കുക, മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് യുഡിഎഫിന്റെ ആഭിമുഖ്യത്തിൽ സ്പീക്ക് അപ് കേരളയുടെ മൂന്നാംഘട്ട സമരപരിപാടി നാളെ നടത്തുമെന്ന് യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ അറിയിച്ചു.
തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലും മറ്റു ജില്ലകളിൽ കളക്ടറേറ്റുകൾക്കുമുന്നിലുമാണ് സത്യഗ്രഹം. സെക്രട്ടേറിയറ്റിനു മുന്നിലെ സത്യഗ്രഹം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.