സാബു തോമസ് ലേബർഫെഡ് മാനേജിംഗ് ഡയറക്ടർ
Wednesday, September 23, 2020 12:01 AM IST
തിരുവനന്തപുരം: കേരള സംസ്ഥാന ലേബർ കോഓപ്പറേറ്റീവ് ഫെഡറേഷന്റെ മാനേജിംഗ് ഡയറക്ടറായി സാബു തോമസിനെ നിയമിച്ചു. കേരള ഫിനാൻഷ്യൽ കോർപറേഷൻ ചീഫ് ഫിനാൻഷ്യൽ കൺട്രോളർ, ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് വൈസ് പ്രസിഡന്റ്, ഇസാഫ് മൈക്രോഫിനാൻസ് ചീഫ് ഫിനാൻസ് ഓഫീസർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഏറ്റുമാനൂര്‍ സ്വദേശിയാണ്.