ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യസ്ഥി​തി പരിശോധിക്കാൻ മെ​ഡി​ക്ക​ൽ ബോ​ർ​ഡ്
ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ ആ​രോ​ഗ്യസ്ഥി​തി പരിശോധിക്കാൻ മെ​ഡി​ക്ക​ൽ ബോ​ർ​ഡ്
Saturday, November 21, 2020 1:13 AM IST
മൂ​​​വാ​​​റ്റു​​​പു​​​ഴ: പാ​​​ലാ​​​രി​​​വ​​​ട്ടം മേ​​​ൽ​​​പ്പാ​​​ലം അ​​​ഴി​​​മ​​​തി​​ക്കേ​​​സി​​​ൽ റി​​മാ​​ൻ​​ഡി​​ലാ​​യി എ​​​റ​​​ണാ​​​കു​​​ളം ലേ​​​ക് ഷോ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​കി​ത്സയി​​ൽ ക​​​ഴി​​​യു​​​ന്ന മു​​​ൻ പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി വി.​​​കെ. ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​​ന്‍റെ ആ​​​രോ​​​ഗ്യസ്ഥി​​​തി പ​​​രി​​​ശോ​​​ധി​​​ക്കാ​​​ൻ മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡ് രൂ​​​പീ​​​ക​​​രി​​​ച്ചു.

എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ വി​​​ദ​​​ഗ്ധ ഡോ​​​ക്ട​​​ർ​​​മാ​​​ര​​​ട​​​ങ്ങി​​​യ സം​​​ഘ​​​മാ​​​യി​​​രി​​​ക്കും ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​​നെ പ​​​രി​​​ശോ​​​ധി​​​ച്ച് റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കു​​​ക. നി​​​ല​​​വി​​​ൽ ഇ​​​ബ്രാ​​​ഹിം​​​കു​​​ഞ്ഞി​​​നെ ചി​​​കി​​​ത്സി​​​ക്കു​​​ന്ന ഡോ​​​ക്ട​​​ർ​​​മാ​​​രു​​​ടെ​​കൂ​​ടി അ​​​ഭി​​​പ്രാ​​​യം ക​​​ണ​​​ക്കി​​​ലെ​​​ടു​​​ത്താ​​​യി​​​രി​​​ക്കും റി​​​പ്പോ​​​ർ​​​ട്ട് ത​​​യാ​​​റാ​​​ക്കു​​​ക.


23ന് ​​​കോ​​​ട​​​തി അ​​​വ​​​ധി​​​യാ​​​യ​​​തി​​​നാ​​​ൽ 24നാ​​​ണ് മൂ​​​വാ​​​റ്റു​​​പു​​​ഴ വി​​​ജി​​​ല​​​ൻ​​​സ് കോ​​​ട​​​തി ജ​​​ഡ്ജി ജോ​​​ബി​​​ൻ സെ​​​ബാ​​​സ്റ്റ്യ​​​ൻ കേ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

ഇ​​​ബ്രാ​​​ഹിംകു​​​ഞ്ഞി​​​ന്‍റെ മെ​​​ഡി​​​ക്ക​​​ൽ റി​​​പ്പോ​​​ർ​​​ട്ട് പ​​​രി​​​ശോ​​​ധി​​​ച്ച് തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്താ​​​ൽ മാ​​​ത്ര​​​മേ ക​​​സ്റ്റ​​​ഡി​​​യി​​​ൽ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ പ്ര​​​തി​​​യെ വി​​​ട്ടു​​​കൊ​​​ടു​​​ക്കു​​​ന്ന​ കാ​​​ര്യം തീ​​​രു​​​മാ​​​നി​​​ക്കാ​​​ൻ കോ​​​ട​​​തി​​​ക്കു ക​​​ഴി​​​യൂ. 24നു രാ​​​വി​​​ലെ 11 നു മു​​​ന്പുത​​​ന്നെ വി​​​ജി​​​ല​​​ൻ​​​സി​​​നോ​​​ട് റി​​​പ്പോ​​​ർ​​​ട്ട് കോ​​​ട​​​തി​​​യി​​​ൽ എ​​​ത്തി​​​ക്കാ​​​നും ജ​​​ഡ്ജി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​ട്ടു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.