തദ്ദേശ തെരഞ്ഞെടുപ്പ്; പോളിംഗ് 78.24 %
Friday, January 22, 2021 1:44 AM IST
തിരുവനന്തപുരം: സ്ഥാനാർഥികളുടെ മരണത്തെ തുടർന്ന് മാറ്റി വച്ച ഏഴ് തദ്ദേശ സ്വയംഭരണ വാർഡുകളിൽ നടന്ന പ്രത്യേക തെരഞ്ഞെടുപ്പിൽ 78.24 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്കരൻ അറിയിച്ചു.