കോൺഗ്രസ് സഖ്യം അധികാരം നിലനിർത്തുമെന്ന് ഇ. വൽസരാജ്
Thursday, March 4, 2021 1:53 AM IST
കണ്ണൂർ: പുതുച്ചേരി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഇ. വത്സരാജ്.
കണ്ണൂരിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭയിലേക്ക് ഏഴുപ്രാവശ്യം മത്സരിച്ച് ആറു പ്രാവശ്യം ജയിച്ചു. 12 വർഷം മന്ത്രിയും അഞ്ചു വർഷം ഉപമുഖ്യമന്ത്രിയുമായി. 26 വർഷം തുടർച്ചയായി എംഎൽഎയുമായി. യുവാക്കൾക്കായി വഴിമാറുകയാണ്. ഇക്കാര്യം കേന്ദ്രനേതൃത്വത്തെ അറിയിച്ചു. അനുകൂലമായി മറുപടി ലഭിക്കുകയും ചെയ്തു-വൽസരാജ് പറഞ്ഞു.
പുതുച്ചേരിയിൽ ബിജെപിക്ക് വേരുകളില്ല. കോൺഗ്രസ് നേതൃത്വം നൽകുന്ന ഡിഎംകെ, സിപിഎം, സിപിഐ, മുസ്ലിം ലീഗ് മുന്നണി അധികാരത്തിൽ വരുമെന്നും വൽസരാജ് പറഞ്ഞു.