വയനാട്, കാസർഗോഡ് ജില്ലകളിൽ 45ന് മുകളിൽ മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ
Tuesday, July 27, 2021 12:56 AM IST
തിരുവനന്തപുരം: വയനാട്, കാസർഗോഡ് ജില്ലകളിൽ 45 വയസിന് മുകളിൽ പ്രായമുള്ളവരിൽ വാക്സിൻ നൽകാൻ ലക്ഷ്യം വച്ച മുഴുവൻ പേർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ലഭ്യമായ കണക്കനുസരിച്ച് 45 വയസിന് മുകളിൽ പ്രായമുള്ളവരിൽ വയനാട് ജില്ലയിൽ 2,72,333 പേർക്കും കാസർഗോഡ് ജില്ലയിൽ 3,50,648 പേർക്കുമാണ് വാക്സിൻ നൽകിയത്.