കേരളമെമ്പാടും പ്രസംഗിക്കാന്‍ തന്നോടു നിര്‍ദേശിച്ചത് സതീശനെന്ന് ശശി തരൂര്‍
കേരളമെമ്പാടും പ്രസംഗിക്കാന്‍  തന്നോടു നിര്‍ദേശിച്ചത് സതീശനെന്ന്  ശശി തരൂര്‍
Monday, December 5, 2022 2:31 AM IST
പ​​​ത്ത​​​നം​​​തി​​​ട്ട: കേ​​​ര​​​ള​​​മെ​​​മ്പാ​​​ടും പ്ര​​​സം​​​ഗി​​​ക്കാ​​​ന്‍ ത​​​ന്നോ​​​ട് ആ​​​ദ്യം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട​​​ത് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് വി.​​​ഡി. സ​​​തീ​​​ശ​​​നാ​​​ണെ​​​ന്ന് ഡോ.​​​ശ​​​ശി ത​​​രൂ​​​ര്‍ എം​​​പി. ഇ​​​ക്കാ​​​ര്യം മൂ​​​ന്നു ത​​​വ​​​ണ സ​​​തീ​​​ശ​​​ന്‍ ത​​​ന്നോ​​​ടു പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടെ​​​ന്നും പ​​​ന്ത​​​ള​​​ത്തു മാ​​​ധ്യ​​​മ പ്ര​​​വ​​​ര്‍ത്ത​​​ക​​​രോ​​​ടു ത​​​രൂ​​​ര്‍ പ​​​റ​​​ഞ്ഞു.

കോ​​​ണ്‍ഗ്ര​​​സി​​​നു​​​ള്ളി​​​ല്‍ വി​​​ഭാ​​​ഗീ​​​യ​​​ത വേ​​​ണ്ടെ​​​ന്ന അ​​​ഭി​​​പ്രാ​​​യ​​​ക്കാ​​​ര​​​നാ​​​ണ് താ​​​ന്‍. ഇ​​​ക്കാ​​​ര്യം മു​​​മ്പും പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്. എ​​​യും ഐ​​​യും അ​​​ല്ല, ഐ​​​ക്യ​​​കോ​​​ണ്‍ഗ്ര​​​സാ​​​ണ് വേ​​​ണ്ട​​​തെ​​​ന്നും ത​​​രൂ​​​ര്‍ പ​​​റ​​​ഞ്ഞു. ഒ​​​രു വി​​​ഭാ​​​ഗീ​​​യ​​​ത​​​യ്ക്കും കൂ​​​ട്ടു​​​നി​​​ല്‍ക്കി​​​ല്ല. താ​​​ന്‍ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി​​​ക​​​ള്‍ വി​​​വാ​​​ദ​​​മാ​​​കു​​​ന്ന​​​തെ​​​ങ്ങ​​​നെ​​​യെ​​​ന്ന് അ​​​റി​​​യി​​​ല്ല. വി​​​വാ​​​ദ​​​മാ​​​ക്കു​​​ന്ന​​​വ​​​ര്‍ ത​​​ന്നെ അ​​​തി​​​നു മ​​​റു​​​പ​​​ടി പ​​​റ​​​യ​​​ണം. എ​​​ല്ലാ പ​​​രി​​​പാ​​​ടി​​​ക​​​ളും ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​റി​​​യി​​​ച്ച തീ​​​യ​​​തി​​​ക​​​ള​​​ട​​​ക്കം ഫോ​​​ണ്‍ രേ​​​ഖ​​​ക​​​ളാ​​​യി ത​​​ന്‍റെ കൈ​​​യി​​​ലു​​​ണ്ട്. ആ​​​രെ​​​ങ്കി​​​ലും പ​​​രാ​​​തി കൊ​​​ടു​​​ത്താ​​​ല്‍ അ​​​തി​​​നു മ​​​റു​​​പ​​​ടി ന​​​ല്‍കും. 14 വ​​​ര്‍ഷ​​​മാ​​​യി ചെ​​​യ്യു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ള്‍ക്ക് ഇ​​​തേ​​​വ​​​രെ പ​​​രാ​​​തി ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും ത​​​രൂ​​​ര്‍ പ​​​റ​​​ഞ്ഞു.


അ​​​ടൂ​​​രി​​​ല്‍ ബോ​​​ധി​​​ഗ്രാം വാ​​​ര്‍ഷി​​​ക യോ​​​ഗ​​​ത്തി​​​ല്‍ ഇ​​​ന്ന​​​ലെ ശ​​​ശി ത​​​രൂ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു. ആ​​​ന്‍റോ ആ​​​ന്‍റ​​​ണി എം​​​പി യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പ​​​ത്ത​​​നം​​​തി​​​ട്ട ഡി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് സ​​​തീ​​​ഷ് കൊ​​​ച്ചു​​​പ​​​റ​​​മ്പി​​​ല്‍ അ​​​ട​​​ക്കം യോ​​​ഗ​​​ത്തി​​​ലേ​​​ക്കു ക്ഷ​​​ണ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ഒ​​​രു​​​വി​​​ഭാ​​​ഗം കോ​​​ണ്‍ഗ്ര​​​സ് നേ​​​താ​​​ക്ക​​​ള്‍ വി​​​ട്ടു​​​നി​​​ന്ന​​​പ്പോ​​​ള്‍ കെ​​​പി​​​സി​​​സി അം​​​ഗം പി. ​​​മോ​​​ഹ​​​ന്‍രാ​​​ജ് ത​​​രൂ​​​രി​​​നൊ​​​പ്പം ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. പ​​​ന്ത​​​ളം കൊ​​​ട്ടാ​​​ര​​​ത്തി​​​ലും ശ​​​ശി ത​​​രൂ​​​ര്‍ സ​​​ന്ദ​​​ര്‍ശ​​​നം ന​​​ട​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.