പ്ലസ് വണ്‍ പ്രവേശനം: അപേക്ഷാ സമർപ്പണം ഇന്നുമുതൽ
Tuesday, May 13, 2025 7:17 PM IST
തിരുവനന്തപുരം: ഹയർ സെക്കൻഡറി പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള അപേക്ഷാ സമർപ്പണം ഇന്നു മുതൽ ആരംഭിക്കും.
അപേക്ഷകൾ ഓണ്‍ലൈനായാണ് സമർപ്പിക്കേണ്ടത്. ഈ മാസം 20 വരെയാണ് അപേക്ഷ സമർപ്പിക്കാൻ അവസരം.
തുടർന്ന് 24ന് ട്രയൽ അലോട്ട്മെന്റ് നടത്തും. ആദ്യ അലോട്ട്മെന്റ് ജൂണ്‍ രണ്ടിന്. ജൂണ്‍ 17ന് അവസാന അലോട്ട്മെന്റ് നടത്തി 18 മുതൽ ക്ലാസുകൾ ആരംഭിക്കും.