വയോധിക ദന്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
Friday, May 16, 2025 1:59 AM IST
റാന്നി: വയോധിക ദന്പതികളെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി മുക്കാലുമൺ ചക്കതറയിൽ സക്കറിയ മാത്യു (ബാബു - 75), ഭാര്യ അന്നമ്മ സക്കറിയ (കുഞ്ഞുമോൾ - 70) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഭാര്യ അന്നമ്മ സക്കറിയായെ തൂങ്ങിയ നിലയിലും സക്കറിയ മാത്യുവിനെ കട്ടിലിൽ മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു. എറണാകുളത്തുള്ള മകൻ ഫോൺ വിളിച്ചപ്പോൾ കിട്ടാത്തതിനേ തുടർന്ന് അയൽവാസികളെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തംഗവും പോലീസും ചേർന്ന് ഇന്നലെ ഉച്ചയോടെ വീട്ടിലെത്തി കതക് പൊളിച്ച് അകത്തു കടന്നപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടത്. റാന്നി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. മരണകാരണം വ്യക്തമല്ല. ഏക മകൻ: ദീപു.