ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച റ​ഷ്യ​ന്‍ യു​വ​തി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി
ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച റ​ഷ്യ​ന്‍ യു​വ​തി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി
Tuesday, March 28, 2023 11:42 AM IST
കോ​ഴി​ക്കോ​ട്: കൂ​രാ​ച്ചു​ണ്ട് സ്വ​ദേ​ശി​യു​ടെ പീ​ഡ​ന​ത്തെ​തു​ട​ര്‍​ന്ന് ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച റ​ഷ്യ​ന്‍ യു​വ​തി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി. ക​രി​പ്പൂ​രി​ല്‍ നി​ന്നും രാ​വി​ലെ എ​ട്ടി​നാ​ണ് വി​മാ​നം ക​യ​റി​യ​ത്. ആ​ദ്യം ദു​ബാ​യി​ലേ​ക്കും പി​ന്നീ​ട് മോ​സ്‌​കോ​യി​ലേ​ക്കു​മാ​ണ് യാ​ത്ര.

തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം യു​വ​തി​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും ഡി​സ്ചാ​ര്‍​ജ് ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്ന് സ​ര്‍​ക്കാ​രി​ന്‍റെ മ​ഹി​ളാ മ​ന്ദി​ര​ത്തി​ല്‍ താ​മ​സി​പ്പി​ച്ചു.

എ​ന്നാ​ല്‍ എം​ബ​സി ഇ​ട​പെ​ട്ട​തോ​ടെ യു​വ​തി​യെ വേ​ഗ​ത്തി​ല്‍​നാ​ട്ടി​ലേ​ക്ക് അ​യ​യ്ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ മാ​താ​പി​താ​ക്ക​ള്‍ തി​ങ്ക​ളാ​ഴ്ച തന്നെ ടി​ക്ക​റ്റെ​ടു​ത്ത് ന​ല്‍​കി​യി​രു​ന്നു.


പീ​ഡ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വ​തി​യു​ടെ സു​ഹൃ​ത്ത് കൂ​രാ​ച്ചു​ണ്ടി​ലെ കാ​ള​ങ്ങാ​ലി ഒ​ല​ക്കു​ന്ന​ത്ത് ആ​ഖി​ലി (27) നെ ​പോ​ലീ​സ് നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യി​രു​ന്നു. ഇ​യാ​ളു​ടെ പീ​ഡ​ന​ത്തെ​തു​ട​ര്‍​ന്ന് ര​ക്ഷ​പ്പെ​ടാ​ന്‍ കെ​ട്ടി​ട​ത്തി​ന്‍റെ ഒ​ന്നാം​നി​ല​യി​ല്‍ നി​ന്ന് ചാ​ടി​യാ​ണു യു​വ​തി​ക്കു പ​രി​ക്കേ​റ്റ​ത്.

റ​ഷ്യ​യി​ലെ മോ​സ്‌​കോ​യി​ല്‍ വെ​ബ് ഡി​സൈ​ന​റാ​യി ജോ​ലി​ചെ​യ്തി​രു​ന്ന ഇ​രു​പ​ത്തി​യേ​ഴു​കാ​രി​യാ​യ യു​വ​തി ഇ​ന്‍​സ്റ്റ​ഗ്രാം​വ​ഴി​യാ​ണ് ആ​ഖി​ലി​നെ പ​രി​ച​യ​പ്പെ​ട്ട​ത്. ഇ​യാ​ള്‍ ല​ഹ​രി​ക്ക​ടി​മ​യാ​ണെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം.
Related News
<