ശ്രദ്ധിക്കുക..! ഇന്ന് ഇടിവെട്ടി മഴപെയ്യും
സ്വന്തം ലേഖകൻ
Monday, March 20, 2023 11:39 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
കഴിഞ്ഞ ദിവസവും സംസ്ഥാനത്തു വിവധ ജില്ലകളില്‍ മഴ പെയ്തിരുന്നു.