മദ്യപാനത്തിനിടെ തർക്കം; വയനാട്ടിൽ അനിയനെ സഹോദരൻ കൊന്നു
Sunday, March 26, 2023 11:10 AM IST
വയനാട്: പൊഴുതനയില്‍ മദ്യലഹരിയില്‍ അനുജനെ സഹോദരൻ തലയ്ക്കടിച്ചു കൊലപ്പെടുത്തി. അച്ചൂര് അഞ്ചാം നമ്പര്‍ കോളനിയിലെ എലപ്പുള്ളി റെന്നി ആണ് കൊല്ലപ്പെട്ടത്. സഹോദരന് ബെന്നിയെ പോലീസ് അറസ്റ്റ് ചെയ്തു.
മദ്യപിച്ചുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് കൊലപാതകം. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.
മദ്യലഹരിയില്‍ ബെന്നി ചുറ്റികയെടുത്തു അനുജന്റെ തലയ്ക്കടിക്കുകയായിരുന്നു. അമ്മ ഡെയിസിയാണ് അയല്‍ക്കാരെ വിവരമറിയിച്ചത്. പ്രതി ബെന്നിയെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പോലീസ് കോടതിയില്‍ ഹാജരാക്കി.