രാഹുൽ സഭയിലെത്തിയത് ജനങ്ങളോടും സഭയോടുമുള്ള അനാദരവ്; ജനങ്ങൾ എല്ലാം കാണുന്നുണ്ട്: ഇ.പി. ജയരാജൻ
Monday, September 15, 2025 10:15 AM IST
തിരുവനന്തപുരം: വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നിയമസഭയിൽ എത്തിയത് ജനങ്ങളോടും സഭയോടുമുള്ള അനാദരവാണെന്ന് സിപിഎം കേന്ദ്രകമ്മിറ്റിയംഗം ഇ.പി. ജയരാജൻ. രാഹുലിന് നിയമപരമായി സഭയിൽ വരാൻ അധികാരമുണ്ട്. എന്നാൽ ധാർമികയുടെ ഭാഗമായി അതില്ലെന്നും പ്രതിപക്ഷ നേതാവ് പോയി പണി നോക്കട്ടെ എന്ന നിലപാടാണിതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.
ആരോപണങ്ങൾ വസ്തുതയുടെ അടിസ്ഥാനത്തിലാണ് പുറത്ത് വന്നത്. എന്തും ചെയ്യാൻ അധികാരമുണ്ട് എന്നത് അങ്ങേയറ്റം തെറ്റാണ്. ചരമോപചാരം എന്ന ആദരവിനെ പരിഹസിക്കുന്ന നിലപാടാണിത്. കേരളത്തിലെ ജനങ്ങൾ എല്ലാം കാണുന്നുണ്ട്. യുഡിഎഫിലെ എല്ലാ കക്ഷികൾക്കും ഇതിനോട് യോജിപ്പാണെന്ന് കരുതുന്നില്ലെന്നും ജയരാജൻ പറഞ്ഞു.