ശബരിമലയിലെ സ്വർണപ്പാളി: അറ്റകുറ്റപ്പണി നിയമാനുസൃതം തുടരാമെന്ന് ഹൈക്കോടതി
Monday, September 15, 2025 2:54 PM IST
കൊച്ചി: ശബരിമലയിലെ സ്വർണപ്പാളികളുടെ അറ്റകുറ്റപ്പണി നിയമാനുസൃതം തുടരാമെന്ന് ഹൈക്കോടതി. അറ്റകുറ്റപ്പണി എത്രയും വേഗം പൂർത്തിയാക്കി സ്വർണപ്പാളി തിരികെ സന്നിധാനത്തെത്തിക്കണമെന്നും കോടതി ഉത്തരവിട്ടു.
ശ്രീകോവിലിനോട് ചേർന്ന ദ്വാരപാലക ശിൽപത്തിൽ സ്വർണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളും കോടതി പരിശോധിച്ചു. എത്ര സ്വർണം പൊതിഞ്ഞിട്ടുണ്ടെന്ന് രേഖകളിൽ നിന്ന് വ്യക്തമല്ലെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സ്വർണം പൂശുകയാണോ അതോ പൊതിയുകയാണോ ചെയ്തത് എന്നത് സംബന്ധിച്ചും വ്യക്തത വേണമെന്നും കോടതി നിർദേശിച്ചു. ഹർജി ബുധനാഴ്ച വീണ്ടും പരിഗണിക്കും.