കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് പേർ മരിച്ചു
Monday, September 15, 2025 4:13 PM IST
കൊല്ലം: കൊട്ടാരക്കരയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. അമ്പലത്തുംകാല റോഡിലാണ് അപകടമുണ്ടായത്.
അപകടത്തിൽ മൂന്ന് പേർ മരിച്ചു. സഞ്ജയ്, വിജിൽ, അജിത്ത് എന്നിവരാണ് മരിച്ചത്.
ഗുരുമന്ദിരത്തിന് സമീപമാണ് അപകടം നടന്നത്.