മദ്യലഹരിയിൽ മകൻ തള്ളിയിട്ടു; ചുമരിൽ തലയിടിച്ച് വീണ അച്ഛന് ദാരുണാന്ത്യം
Monday, September 15, 2025 4:46 PM IST
തൃശൂർ: മദ്യലഹരിയിൽ മകൻ തള്ളിയിട്ടതിനെ തുടർന്ന് ചുമരിൽ തലയിടിച്ച് വീണ് അച്ഛന് ദാരുണാന്ത്യം. ഞായറാഴ്ച രാത്രിയിലുണ്ടായ സംഭവത്തിൽ ഏങ്ങണ്ടിയൂർ മണപ്പാട് മോങ്ങാടി വീട്ടിൽ രാമു (71) ആണ് മരിച്ചത്.
സംഭവത്തിൽ മകൻ രാഗേഷിനെ (35) വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. മദ്യലഹരിയിലെത്തിയ രാഗേഷ് അച്ഛൻ രാമുവുമായി വഴക്കിടുകയും തുടർന്ന് പിടിച്ചു തള്ളുകയുമായിരുന്നു. സംഭവ സമയത്ത് വീട്ടിൽ രാമുവും രാഗേഷും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
പിന്നീട് വീട്ടിലെത്തിയ അമ്മ ശകുന്തള രാമുവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് പോലീസ് രാഗേഷിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്.