ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ
Monday, September 15, 2025 9:22 PM IST
കോഴിക്കോട്: വടകര വില്യാപ്പള്ളി ടൗണിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ആർജെഡി വില്യാപ്പള്ളി പഞ്ചായത്ത് ജോയിന്റ് സെക്രട്ടറി മനക്കൽ താഴെകുനി എം.ടി.കെ.സുരേഷിനാണ് വെട്ടേറ്റത്.
തിങ്കളാഴ്ച വൈകുന്നേരം ആറിനായിരുന്നു സംഭവം. ലാലു (ശ്യാംലാൽ) ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു. നേരത്തെ ആർജെഡി യുവജന സംഘടനയുടെ പഠന ക്യാമ്പിന്റെ വേദി തീയിട്ട് നശിപ്പിച്ച സംഭവത്തിൽ ലാലുവിനെതിരെ സുരേഷ് പരാതി നൽകിയിരുന്നു.
കേസിൽ ഇയാളെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇതിനെതിരെ ആർജെഡി പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പരിക്കേറ്റ സുരേഷിനെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.