അയ്യപ്പസംഗമം; മുഖ്യമന്ത്രി മടങ്ങുന്നത് ഹെലികോപ്റ്ററില്‍
Saturday, September 20, 2025 6:17 AM IST
പത്തനംതിട്ട: പമ്പാതീരത്ത് നടക്കുന്ന ആഗോള അയ്യപ്പസംഗമത്തിന്റെ ഉദ്ഘാടനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയന്റെ മടക്കം ഹെലികോപ്റ്ററിൽ. രാവിലെ11.30ന് നിലയ്ക്കലെ ഹെലിപാഡിൽ നിന്ന് അദ്ദേഹം അടൂരിലേക്ക് മടങ്ങും.
തുടർന്ന് അടൂരിൽ നടക്കുന്ന മലങ്കര സുറിയാനി കത്തോലിക്കാ സഭ പുനരൈക്യ വാർഷികത്തിൽ അദ്ദേഹം പങ്കെടുക്കും. കെഎപിയുടെ ഹെലിപാഡിൽ ഇറങ്ങുന്ന മുഖ്യമന്ത്രിയെ ഉന്നത ഉദ്യോഗസ്ഥർ സ്വീകരിക്കും. വെള്ളിയാഴ്ച രാത്രി 8.35 നാണ് അദ്ദേഹം പമ്പയിൽ എത്തിയത്.
ദേവസ്വം ബോർഡിന്റെ പൊതുമരാമത്ത് ഓഫീസ് കോംപ്ലക്സിൽ മുഖ്യമന്ത്രിക്കായി പ്രത്യേകമുറി ഒരുക്കിയിരുന്നു. അയ്യപ്പ സംഗമം ഇന്ന് രാവിലെ 9.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.