വീണ്ടും മഴക്കാലം; തുലാവർഷം വ്യാഴാഴ്ച മുതൽ ശക്തമാകും
Wednesday, October 15, 2025 11:32 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതൽ മഴ ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചക്രവാതച്ചുഴിയും ന്യൂനമർദവും തുലാവർഷത്തോടൊപ്പം എത്തുന്നതോടെയാണ് മഴ ശക്തമാകുന്നത്.
വ്യാഴാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും ഏഴ് ജില്ലകളില്‍ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം, തൃശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളികളിൽ യെല്ലോ അലർട്ടാണ്.
വെള്ളിയാഴ്ച എറണാകുളം ജില്ലയില്‍ ഓറഞ്ച് അലർട്ടും തൃശൂർ, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.