കാലിക്കട്ട് സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കി വിസി
Thursday, October 16, 2025 1:55 AM IST
കോഴിക്കോട്: കാലിക്കട്ട് സർവകലാശാല കാന്പസിൽ നടന്ന ഡിപ്പാർട്മെന്റ് യൂണിയൻ തെരഞ്ഞെടുപ്പ് റദ്ദാക്കി വൈസ് ചാൻസലർ ഡോ.പി. രവീന്ദ്രൻ. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച ഡിപ്പാർട്ട്മെന്റ് യൂണിയനുകളുടെ പ്രവർത്തനം തൽക്കാലം നിർത്തിവയ്ക്കാനും വൈസ് ചാൻസലർ ഉത്തരവിട്ടു.
തെരഞ്ഞെടുപ്പ് സംഘർഷത്തിൽ വിശദമായ അന്വേഷണത്തിന് സീനിയർ അധ്യാപകരുടെ കമ്മിറ്റിയും വിസി രൂപീകരിച്ചു. വോട്ടർ പട്ടികയിലെ ക്രമക്കേട് ഡിപ്പാർട്മെന്റൽ സ്റ്റുഡന്‍സ് യൂണിയൻ തെരഞ്ഞെടുപ്പ് നീളും.
വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിലെ സംഘർഷത്തെ തുടർന്ന് കാന്പസ് അടച്ചിട്ടിരിക്കുകയാണ്. വോട്ടെണ്ണൽ നിർത്തിവയ്ക്കാനുള്ള വിസിയുടെ നിർദേശം അനുസരിച്ച് ബാലറ്റ് പേപ്പറുകൾ യൂണിവേഴ്സിറ്റിയിൽ സീൽ ചെയ്ത് സൂക്ഷിച്ചിരിക്കുകയാണ്.
സീരിയൽ നമ്പറും റിട്ടേണിംഗ് ഓഫീസറുടെ ഒപ്പും പതിക്കാതെ ബാലറ്റ് പേപ്പറുകൾ നൽകിയത് വോട്ടിംഗിൽ കൃത്രിമം കാണിക്കാനാണെന്ന ഒരു വിഭാഗം വിദ്യാർഥികളുടെ പരാതിയാണ് സംഘർഷത്തിൽ കലാശിച്ചത്. പരാതിയിൽ ബന്ധപ്പെട്ടവരിൽ നിന്ന് വിസി വിശദീകരണം തേടിയിരുന്നു.