പേരാമ്പ്ര സംഘർഷം: സ്ഫോടകവസ്തു എറിഞ്ഞത് പോലീസ്; തെളിവുകളുമായി കോൺഗ്രസ്
Thursday, October 16, 2025 12:14 PM IST
കോഴിക്കോട്: പേരാമ്പ്രയില്‍ യുഡിഎഫ് പ്രകടനത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ പോലീസിനെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കോണ്‍ഗ്രസ്.
പോലീസിന്റെ ഭാഗത്ത് നിന്നാണ് സ്ഫോടക വസ്തു എറിഞ്ഞതെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. ടിയര്‍ഗ്യാസിനൊപ്പം പോലീസ് ഗ്രനേഡും ഉപയോഗിച്ചു. ഇതിനിടയില്‍ സ്ഫോടക വസ്തു എറിഞ്ഞെന്നുമാണ് ആരോപണം.
ഷാഫി പറമ്പില്‍ എംപി പങ്കെടുത്ത യുഡിഎഫ് പ്രകടനത്തിനിടെ പോലീസിനു നേരേ അക്രമം നടത്തുകയും സ്ഫോടകവസ്തു എറിയുകയും ചെയ്തുവെന്ന കേസില്‍ അഞ്ച് യുഡിഎഫ് പ്രവര്‍ത്തരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.