തി​രു​വ​ന​ന്ത​പു​രം: ര​ഞ്ജി ട്രോ​ഫി​യി​ല്‍ കേ​ര​ളം - മ​ഹാ​രാ​ഷ്ട്ര മ​ത്സ​രം ര​ണ്ടാം ദി​നം പു​ന​രാ​രം​ഭി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഗ്രീ​ന്‍​ഫീ​ല്‍​ഡ് സ്റ്റേ​ഡി​യ​ത്തി​ല്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ആ​ദ്യ സെ​ഷ​ന്‍ ന​ഷ്ട​മാ​യ​തോ​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​നു ശേ​ഷ​മാ​ണ് ര​ണ്ടാം ദി​നം ആ​രം​ഭി​ച്ച​ത്.

ഏ​ഴി​ന് 179 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ് മ​ഹാ​രാ​ഷ്ട്ര ഇ​ന്ന് ബാ​റ്റിം​ഗി​നെ​ത്തി​യ​ത്. ഒ​ടു​വി​ല്‍ വി​വ​രം ല​ഭി​ക്കു​മ്പോ​ള്‍ മ​ഹാ​രാ​ഷ്ട്ര ഏ​ഴു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 202 റ​ണ്‍​സെ​ന്ന നി​ല​യി​ലാ​ണ്. 25 റ​ൺ​സു​മാ​യി വി​ക്കി ഒ​സ്ത്വാ​ളും 18 റ​ൺ​സു​മാ​യി രാ​മ​കൃ​ഷ്ണ ഘോ​ഷു​മാ​ണ് ക്രീ​സി​ല്‍.