കാലിക്കട്ട് സർവകലാശാലയിൽ ക്ലാസുകൾ പുനരാരംഭിക്കുന്നു
Thursday, October 16, 2025 7:27 PM IST
കോഴിക്കോട്: കാലിക്കട്ട് സർവകലാശാലാ പഠനവകുപ്പുകളിലെ ക്ലാസുകൾ ഒക്ടോബർ 21-ന് പുനരാരംഭിക്കും. വിദ്യാർഥി യൂണിയൻ തെരഞ്ഞെടുപ്പിനിടെ ഉണ്ടായ അക്രമ സംഭവങ്ങളെ തുടര്‍ന്ന് അനിശ്ചിത കാലത്തേക്ക് സര്‍വകലാശാല അടച്ചിട്ടിരിക്കുകയായിരുന്നു.
നിലവില്‍ ഹോസ്റ്റലുകൾ 20ന് തുറക്കുമെന്നും ക്ലാസുകൾ 21 ന് പുരനരാരംഭിക്കുമെന്നുമാണ് വൈസ് ചാൻസിലര്‍ അറിയിച്ചു.
സീരിയൽ നമ്പറും റിട്ടേണിംഗ് ഓഫീസറുടെ ഒപ്പുമില്ലാത്ത ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തിയ തെരെഞ്ഞെടുപ്പ് ചട്ട വിരുദ്ധമാണെന്ന പരാതി അംഗീകരിച്ച് വൈസ് ചാൻസലര്‍ തെരഞ്ഞെടുപ്പ് റദ്ദാക്കിയിരുന്നു.