ഒരു മുഴം തുണി കണ്ടാൽ പേടിയാകും; ഹിജാബ് വിവാദത്തിൽ രൂക്ഷ വിമർശനവുമായി പി.കെ. കുഞ്ഞാലിക്കുട്ടി
Saturday, October 18, 2025 12:36 AM IST
തിരുവനന്തപുരം: കൊച്ചി പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ രൂക്ഷ വിമർശനവുമായി മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. പൊതുസമൂഹം ഇത്തരം കാര്യങ്ങൾ നിരുത്സാഹപ്പെടുത്തണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കേരളത്തിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യമാണിത്. ഇതുവരെ കേരളത്തിൽ സംഭവിച്ചിട്ടില്ലാത്ത കാര്യമാണെന്ന് പറഞ്ഞ അദേഹം കുട്ടിയുടെ വിദ്യാഭ്യാസം മുടക്കിയത് നിർഭാഗ്യകരമാണെന്നും വ്യക്തമാക്കി.
സ്കൂൾ അധികൃതർ നിയമം അനുസരിച്ച് വരണമെന്നാണ് പറഞ്ഞ പി.കെ. കുഞ്ഞാലിക്കുട്ടി എന്ത് നിയമമാണ് അതെന്നും ആരാഞ്ഞു. തലയിലെ ഒരു മുഴം തുണി കണ്ടാൽ പേടിയാകും. ഒരു കുട്ടിയുടെ വിദ്യഭ്യാസം മുടക്കിയത് വളരെ നിർഭാഗ്യകരമാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.