ഇടുക്കിയിൽ ശക്തമായ മഴ തുടരുന്നു; കല്ലാർ ഡാം തുറന്നു
Saturday, October 18, 2025 6:23 AM IST
കുമളി: ഇടുക്കി ജില്ലയിൽ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മണ്ണിടിച്ചിലും മലവെള്ളപാച്ചിലുമുണ്ടായി. കുമളിയിൽ തോട് കരകവിഞ്ഞതിനെ തുടർന്ന് വീട്ടിൽ കുടുങ്ങിയ അഞ്ച് പേരെ രക്ഷപ്പെടുത്തി.
42 കുടുംബങ്ങളെ സമീപത്തെ ഹോളിഡേ ഹോം ഡോർമിറ്ററി ബിൽഡിംഗിലേക്ക് മാറ്റിയിട്ടുണ്ട്. കുമളി ചെളിമട ഭാഗത്തും ആന വിലാസം ശാസ്തനട ഭാഗത്തും വെള്ളം പൊങ്ങിയിട്ടുണ്ട്. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 136 അടിക്ക് മുകളിലെത്തിയിട്ടുണ്ട്.
മുല്ലപ്പെരിയാർ ഡാമിന്റെ ഷട്ടർ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്. 13 ഷട്ടറുകൾ രാവിലെ എട്ടിന് തുറക്കുമെന്ന് തമിഴ്നാട് വ്യക്തമാക്കി. അതേസമയം ഇടുക്കി കല്ലാർ ഡാം തുറന്നു.