അങ്കമാലിയിൽ ട്രെയിനിൽനിന്ന് വീണ് രണ്ട് പേർക്ക് പരിക്ക്
Sunday, October 19, 2025 12:07 AM IST
കൊച്ചി: സ്റ്റേഷനിൽനിന്ന് എടുക്കുമ്പോൾ കയറാൻ ശ്രമിക്കവേ ട്രെയിനിൽനിന്ന് വീണ് രണ്ടു പേർക്ക് പരിക്ക്. അച്ഛനും വിദ്യാർഥിയായ മകളുമാണ് അപകടത്തിൽപ്പെട്ടത്.
അങ്കമാലി റെയിൽവേ സ്റ്റേഷനിൽ എറണാകുളം-ഷൊർണ്ണൂർ പാസഞ്ചർ ട്രെയിനില്‍ കയറ്റാന്‍ ശ്രമിക്കുമ്പോഴായിരുന്നു അച്ഛനും മകളും അപകടത്തിൽപ്പെട്ടത്.
പ്ലാറ്റ്ഫോമില്‍ നിന്നിരുന്ന മറ്റ് യാത്രക്കാർ കയറരുതേയെന്ന് വിളിച്ച് പറയുന്നത് അപകടത്തിന്റെ വീഡിയോയില്‍ കേൾക്കാം. സംഭവത്തില്‍ ഇരുവര്‍ക്കും ഗുരുതരമായ പരിക്കുകൾ ഇല്ലെന്നാണ് റിപ്പോര്‍ട്ട്.