റോഡിലേക്ക് വീണ മൺകൂനയിലേക്ക് ബൈക്ക് ഇടിച്ചുകയറി; ഒരാൾക്ക് ദാരുണാന്ത്യം
Sunday, October 19, 2025 7:16 AM IST
ഇടുക്കി: റോഡിൽ വീണ മണ്‍കൂനയിലേക്ക് ബൈക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. ഇടുക്കി വെള്ളാരംകുന്നിൽ ശനിയാഴ്ച രാത്രിയിലുണ്ടായ അപകടത്തിൽ പറപ്പള്ളി വീട്ടിൽ തങ്കച്ചനാണ് മരിച്ചത്.
റോഡിലേക്ക് വീണ മൺകൂന തങ്കച്ചൻ കണ്ടിരുന്നില്ല. അപകടമുണ്ടായി ഉടൻ തന്നെ തങ്കച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.