സ്കൂട്ടര്‍ യാത്രക്കാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്നു; പ്രതി പിടിയിൽ
Sunday, October 19, 2025 8:16 AM IST
കായംകുളം: സ്കൂട്ടർ യാത്രക്കാരിയെ ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പത്തിയൂർതോട്ടം വേളൂർ പുത്തൻവീട്ടിൽ പാർഥൻ (ശംഭു, 27) ആണ് അറസ്റ്റിലായത്.
സ്കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന ടെക്സ്റ്റൈൽ ജീവനക്കാരിയായ യുവതിയെ ഇയാൾ ആക്രമിച്ച് സ്വർണം കവരുകയായിരുന്നു. തുടർന്ന് സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്.
പ്രതി കുറ്റം സമ്മതിച്ചെന്നും സ്വർണം ഓച്ചിറയിൽ വിറ്റുവെന്ന് ഇയാൾ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.