ഭാര്യയെ കൊന്ന് കുഴിച്ച് മൂടി; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
Sunday, October 19, 2025 2:16 PM IST
കോട്ടയം: ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം - അയർക്കുന്നം ഇളപ്പാനിയിലുണ്ടായ സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശിനി അൽപ്പാനയാണ് കൊല്ലപ്പെട്ടത്.
ഇവരുടെ ഭർത്താവ് സോണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. ഭാര്യയെ കാണാനില്ലെന്ന് ഇയാൾ പരാതി നൽകിയിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ് പറഞ്ഞു.