മഴ രസം കൊല്ലിയായി; ഓസ്ട്രേലിയക്ക് 137 റൺസ് വിജയലക്ഷ്യം
Sunday, October 19, 2025 3:26 PM IST
പെർത്ത്: ഇന്ത്യയ്ക്കെതിരായ ആദ്യ ഏകദിനത്തിൽ ഓസ്ട്രേലിയക്ക് 137 റൺസ് വിജയലക്ഷ്യം. മഴ പലതവണ തടസപ്പെടുത്തിയ മത്സരം 26 ഓവര്‍ വീതമാക്കി വെട്ടിച്ചുരുക്കിയിരുന്നു.
26 ഓവറില്‍ ഇന്ത്യ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സടിച്ചെങ്കിലും ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഓസ്ട്രേലിയയുടെ വിജയലക്ഷ്യം 131 റണ്‍സായി പുനര്‍നിര്‍ണയിക്കുകയായിരുന്നു. 11 പന്തില്‍ 19 റണ്‍സടിച്ച നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യൻ ഇന്നിംഗ്സ് 130 കടക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത്.
31 പന്തിൽ 38 റൺസ് നേടിയ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ. രാഹുലും 38 പന്ത് നേരിട്ട് 31 റൺസ് നേടിയ അക് സർ പട്ടേലും മികച്ച പ്രകടനം പുറത്തെടുത്തു. ഓസ്ട്രേിലയക്കായി ജോഷ് ഹേസല്‍വുഡും മാത്യു കുനെമാനും മിച്ചല്‍ ഓവനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മഴമൂലം നാലു തവണയാണ് മത്സരം നിര്‍ത്തിവയ്ക്കേണ്ടിവന്നത്.