പെ​ർ​ത്ത്: ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ ആ​ദ്യ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ൽ ഇ​ന്ത്യ​യ്ക്ക് തോ​ൽ​വി. ഏ​ഴ് വി​ക്ക​റ്റി​നാ​യി​രു​ന്നു ഓ​സീ​സി​ന്‍റെ ജ​യം.

മി​ച്ച​ൽ മാ​ർ​ഷി​ന്‍റെ പ്ര​ക​ട​ന​മാ​ണ് ഓ​സീ​സി​ന് അ​നാ​യാ​സ ജ​യം സ​മ്മാ​നി​ച്ച​ത്. മാ​ർ​ഷ് പു​റ​ത്താ​കാ​തെ 52 പ​ന്തി​ൽ 46 റ​ണ്‍​സെ​ടു​ത്തു. ജോ​ഷ് ഫി​ലി​പ്പ് 37 റ​ണ്‍​സും നേ​ടി. മാ​റ്റ് റെ​ൻ​ഷോ പു​റ​ത്താ​കാ​തെ 21 റ​ണ്‍​സും നേ​ടി. ജോ​ഷ് ഫി​ലി​പ്പി​നു പു​റ​മേ ട്രാ​വി​സ് ഹെ​ഡി​ന്‍റെ​യും (8) മാ​ത്യു ഷോ​ർ​ട്ടി​ന്‍റെ​യും (8) വി​ക്ക​റ്റു​ക​ളാ​ണ് ഓ​സ്ട്രേ​ലി​യ​യ്ക്ക് ന​ഷ്ട​മാ​യ​ത്.

മ​ഴ പ​ല​ത​വ​ണ ത​ട​സ​പ്പെ​ടു​ത്തി​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 136 റ​ണ്‍​സ് നേ​ടി. മ​ഴ മൂ​ലം മ​ത്സ​രം 26 ഓ​വ​റാ​യി വെ​ട്ടി​ച്ചു​രു​ക്കി​യി​രു​ന്നു. ഡ​ക്‌​വ​ർ​ത്ത് ലൂ​യി​സ് നി​യ​മ​പ്ര​കാ​രം ഓ​സ്ട്രേ​ലി​യ​യു​ടെ വി​ജ​യ​ല​ക്ഷ്യം 131 റ​ണ്‍​സാ​യി പു​ന​ർ​നി​ർ​ണ​യി​ക്കു​ക​യാ​യി​രു​ന്നു. 21.3 ഓ​വ​റി​ൽ ഓ​സ്ട്രേ​​ലി​യ ല​ക്ഷ്യം മ​റി​ക​ട​ന്നു.

ഇ​ന്ത്യ​യ്ക്കാ​യി 31 പ​ന്തി​ൽ 38 റ​ൺ​സ് നേ​ടി​യ വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ​ർ കെ.​എ​ൽ. രാ​ഹു​ലും 38 പ​ന്ത് നേ​രി​ട്ട് 31 റ​ൺ​സ് നേ​ടി​യ അ​ക്‌​സ​ർ പ​ട്ടേ​ലും മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. ഓ​സ്ട്രേി​ല​യ​ക്കാ​യി ജോ​ഷ് ഹേ​സ​ല്‍​വു​ഡും മാ​ത്യു കു​നെ​മാ​നും മി​ച്ച​ല്‍ ഓ​വ​നും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.