ആമസോൺ ക്ലൗഡ് സർവീസ് പണിമുടക്കി
Monday, October 20, 2025 11:21 PM IST
വാഷിംഗ്ടൺ ഡിസി: ആമസോണിന്റെ ക്ലൗഡ് വിഭാഗമായ ആമസോൺ വെബ് സർവീസസിൽ (എഡബ്ല്യുഎസ്) തകരാർ. തിങ്കളാഴ്ച തടസങ്ങൾ നേരിട്ടതോടെ ലോകമെമ്പാടുമുള്ള ജനപ്രിയ വെബ്സൈറ്റുകളും ആപ്പുകളും തടസപ്പെട്ടു.
ഫോർട്ട്നൈറ്റ്, സ്നാപ്ചാറ്റ്, റോബിൻഹുഡ്, കോയിൻബേസ്, റോബ്ലോക്സ്, വെൻമോ തുടങ്ങി നിരവധി ആപ്ലിക്കേഷനുകളുടെ സേവനങ്ങളെ സാങ്കേതിക തകരാർ ബാധിച്ചു.
അതേസമയം ആമസോൺ ഡോട്ട് കോമിൽ മാത്രം ഏകദേശം 14,000-ത്തിലധികം പ്രശ്നങ്ങളാണ് റിപ്പോർട്ട് ചെയ്തത്. തകരാർ പരിഹരിക്കാൻ നടപടികൾ ആരംഭിച്ചതായും ചില സേവനങ്ങൾ വീണ്ടെടുത്തതായും എഡബ്ല്യുഎസ് അറിയിച്ചു.
വടക്കൻ വിർജീനിയയിൽ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ ഡാറ്റാ ഹബ്ബുകളിൽ ഒന്നാണ് എഡബ്ല്യുഎസ്. തകരാർ സംഭവിച്ചതിന്റെ മൂല കാരണം കണ്ടെത്തിയതായി കമ്പനി അറിയിച്ചു.