ശബരിമലയിലെ സ്വർണക്കൊള്ള: എസ്ഐടി ഇന്ന് റിപ്പോർട്ട് നൽകും, ചോദ്യംചെയ്യൽ തുടരും
Tuesday, October 21, 2025 9:42 AM IST
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ വന്‍ ഗൂഢാലോചന സ്ഥിരീകരിച്ച് പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ഇന്ന് റിപ്പോര്‍ട്ട് നല്‍കും. കൂടുതൽ നിര്‍ണായക വിവരങ്ങൾ ഉൾക്കൊള്ളിച്ചുള്ള ആദ്യ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടാണ് എസ്ഐടി ഇന്ന് കോടതിയില്‍ സമര്‍പ്പിക്കുന്നത്.
സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റിയും കൂട്ടാളികളും നടത്തിയ ഗൂഢാലോചനയെക്കുറിച്ച് റിപ്പോര്‍ട്ടിലുണ്ടാകും. ബോർഡ് അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും എതിരെ കസ്റ്റഡിയിൽ ഉണ്ണിക്കൃഷ്ണൻ പോറ്റി നടത്തിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങൾ റിപ്പോർട്ടിലുണ്ടാകും. സ്വര്‍ണം എന്ത് ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ടാകും.
എന്നാൽ, ഉണ്ണിക്കൃഷ്ണൻ പോറ്റിയെ ഉപയോഗിച്ച് ബംഗളൂരു കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് സ്വർണക്കൊള്ളയ്ക്കു വഴിവച്ചതെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ.
അതേസമയം, ഉണ്ണികൃഷ്ണന് പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ രണ്ടാം ദിനവും ചോദ്യം ചെയ്യും. പല ചോദ്യങ്ങള്‍ക്കും അനന്തസുബ്രഹ്മണ്യം മറുപടി നല്‍കിയെന്നാണ് വിവരം.