സിപിഐ സംസ്ഥാന കൗണ്‍സിലില്‍ നിന്നും സി. ദിവാകരനെ ഒഴിവാക്കി
Monday, October 3, 2022 12:01 PM IST
തിരുവനന്തപുരം: സിപിഐയുടെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും മുതിര്‍ന്ന നേതാവ് സി. ദിവാകരനെ ഒഴിവാക്കി. തിരുവനന്തപുരത്തെ അംഗങ്ങളുടെ പട്ടികയില്‍ ദിവാകരന്റെ പേരില്ല. പ്രായപരിധി നടപ്പാക്കിയതിന്റെ ഭാഗമായാണ് ഒഴിവാക്കല്‍.
പ്രായപരിധി കർശനമായി നടപ്പാക്കാൻ സംസ്ഥാന കൗണ്‍സിൽ തീരുമാനിച്ചതിന്റെ പേരിൽ മുതിർന്ന നേതാക്കളായ കെ.ഇ. ഇസ്മയിലും സി. ദിവാകരനും സമ്മേളനത്തിന്റെ തുടക്കം മുതൽ ഇടഞ്ഞുനിൽക്കുകയായിരുന്നു.
സിപിഐ സംസ്ഥാന സമ്മേളനം ഇന്ന് സമാപിക്കും. കാനം രാജേന്ദ്രൻതന്നെ വീണ്ടും സിപിഐ സംസ്ഥാന സെക്രട്ടറിയായേക്കും.