സംഘപരിവാര്‍ ഭീഷണി; സിദ്ദിഖ് കാപ്പന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള സമ്മേളനം മാറ്റി
Wednesday, October 5, 2022 1:10 PM IST
കോഴിക്കോട്; സിദ്ദിഖ് കാപ്പന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് നടത്താനിരുന്ന സമ്മേളനം സംഘപരിവാര്‍ ഭീഷണിയെതുടര്‍ന്ന് മാറ്റിയെന്നു സംഘാടകര്‍. ഇന്ന് വെെകുന്നേരം നാലിന് കോഴിക്കോട് ടൗണ്‍ ഹാളില്‍ നടക്കാനിരുന്ന സമ്മേളനമാണ് മാറ്റിയത്.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍, എം.കെ.രാഘവന് എംപി, കെ.കെ രമ എംഎല്‍എ എന്നിവരടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കാനിരുന്ന പരിപാടിയാണ് മാറ്റിവച്ചത്. സംഘര്‍ഷ സാധ്യതയുള്ളതിനാല്‍ പരിപാടി മാറ്റിവയ്ക്കാന്‍ പോലീസ് സംഘാടക സമിതിയോട് ആവശ്യപ്പെട്ടിരുന്നു.
2020 ഒക്ടോബറില്‍ ദളിത് പെണ്‍കുട്ടി ബലാല്‍സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴാണ് മലയാളി മാധ്യമപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പന് യുപിയില്‍ അറസ്റ്റിലായത്. യുഎപിഎ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.
യുഎപിഎ കേസില്‍ കഴിഞ്ഞ മാസം സുപ്രീംകോടതി കാപ്പന് ജാമ്യം അനുവദിച്ചിരുന്നു. ഇഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിക്കാത്തതിനാല്‍
കാപ്പന് ഇപ്പോഴും ജയിലിലാണ്.