മഹാരാജാസ് കോളജ് തിങ്കളാഴ്ച തുറക്കും
Saturday, November 5, 2022 8:02 PM IST
കൊച്ചി: വിദ്യാര്‍ഥി സംഘര്‍ഷത്തെ തുടര്‍ന്ന് അടച്ച എറണാകുളം മഹാരാജാസ് കോളജ് തിങ്കളാഴ്ച തുറക്കും. കോളജില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. കര്‍ശന നിയന്ത്രണങ്ങളോടെയായിരിക്കും ക്ലാസുകള്‍ പുനരാരംഭിക്കുക.
രാവിലെ 9.30 മുതല്‍ ഉച്ചകഴിഞ്ഞ് 3.30 വരെ കോളജില്‍ വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തിലുള്ള ഒരു പരിപാടികളും അനുവദിക്കില്ല. കോളജ് യൂണിയന് പരിപാടികള്‍ക്ക് മാത്രം അനുമതി നല്‍കും.
വൈകുന്നേരം ആറിനുശേഷം വിദ്യാര്‍ഥികള്‍ കാമ്പസില്‍ തുടരുന്നത് കര്‍ശനമായി വിലക്കാനും യോഗം തീരുമാനിച്ചു. കഴിഞ്ഞ ദിവസം കോളജില്‍ ഉണ്ടായ എസ്എഫ്ഐ-കെഎസ്യു സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കോളജ് അനിശ്ചിതകാലത്തേക്ക് അടച്ചിരുന്നു.