ന്യൂ​ഡ​ൽ​ഹി: ആ​ധാ​ര്‍ കാ​ര്‍​ഡി​ല്‍ പു​തി​യ മാ​ര്‍​ഗ നി​ര്‍​ദേ​ശ​വു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ. പ​ത്ത് വ​ര്‍​ഷം കൂ​ടു​മ്പോ​ള്‍ വി​വ​ര​ങ്ങ​ള്‍ നി​ര്‍​ബ​ന്ധ​മാ​യും പു​തു​ക്കി ന​ല്‍​ക​ണം. ഇ​തി​നാ​യി തി​രി​ച്ച​റി​യ​ല്‍, മേ​ല്‍​വി​ലാ​സ രേ​ഖ​ക​ളും, ഫോ​ണ്‍​ന​മ്പ​റും ന​ല്‍​ക​ണം.​വി​വ​ര​ങ്ങ​ളി​ല്‍ മാ​റ്റം ഇ​ല്ലെ​ങ്കി​ല്‍ പോ​ലും അ​താ​ത് സ​മ​യ​ത്തെ രേ​ഖ​ക​ള്‍ ന​ല്‍​കാ​മെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

ഓ​ണ്‍​ലൈ​ന്‍ പോ​ര്‍​ട്ട​ലി​ലൂ​ടെ​യും, ആ​ധാ​ര്‍ കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യും വി​വ​ര​ങ്ങ​ള്‍ പു​തു​ക്കാം. ആ​ധാ​ര്‍ കാ​ര്‍​ഡ് ഉ​പ​യോ​ഗി​ച്ചു​ള്ള ത​ട്ടി​പ്പ് വ്യാ​പ​ക​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ര്‍​ദ്ദേ​ശം. നേ​ര​ത്തെ വി​വ​ര​ങ്ങ​ള്‍ പു​തു​ക്ക​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശി​ച്ചി​രു​ന്നെ​ങ്കി​ലും നി​ര്‍​ബ​ന്ധ​മാ​ക്കി​യി​രു​ന്നി​ല്ല.