ചർച്ച മാധ്യമങ്ങളിൽ: ട്രൂഡോയോട് ചൂടായി ഷീ
Wednesday, November 16, 2022 8:48 PM IST
ബാലി (ഇന്തോനേഷ്യ): രഹസ്യ ചർച്ച മാധ്യമങ്ങളിൽ വന്നതിൽ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയെ അതൃപ്തി അറിയിച്ച് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്. ജി 20 ഉച്ചകോടിക്കിടെയായിരുന്നു സംഭവം.
ഇരുവരും നടത്തിയ ചർച്ച മാധ്യമങ്ങളിൽ വന്നിരുന്നു. ഇതാണ് ഷീയെ ചൊടിപ്പിച്ചത്. ചർച്ചയുടെ വാർത്ത മാധ്യമങ്ങളിൽ വന്നത് ഉചിതമല്ലെന്നും സംഭാഷണം നടത്തിയത് അങ്ങനെയല്ലെന്നും ട്രൂഡോയോട് ഷീ പറഞ്ഞു.
കാനഡ വിശ്വസിക്കുന്നത് സ്വതന്ത്രവും തുറന്നതും സുതാര്യവുമായ സംഭാഷണങ്ങളിലാണെന്നായിരുന്നു ട്രൂഡോയുടെ മറുപടി.