തരൂർ പോര് മുറുകുന്നു: പരാതിയുമായി മുന്നോട്ടെന്ന് നാട്ടകം സുരേഷ്
Sunday, December 4, 2022 12:02 PM IST
കോട്ടയം: ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അനുവാദം വാങ്ങിക്കാതെ പോഷക സംഘടന നടത്തിയ പരിപാടിയിൽ പങ്കെടുത്ത ശശി തരൂർ എംപിയുടെ നടപടിക്കെതിരെ നേതൃത്വത്തിന് പരാതി നൽകുമെന്ന് ആവർത്തിച്ച് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്.
ആർക്കെതിരെയും നടപടി എടുക്കാനല്ല തന്റെ പരാതിയെന്നും പാർട്ടി കീഴ്വഴക്കങ്ങൾ ഉറപ്പാക്കാനാണ് അച്ചടക്ക സമിതിയെ സമീപിക്കുന്നതെന്നും സുരേഷ് പറഞ്ഞു. ഈരാറ്റുപേട്ടയിലെ യൂത്ത് കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കുന്നത് അറിയിക്കാൻ തരൂരിന്റെ ഓഫീസിൽ നിന്ന് തന്നെ വിളിച്ചെങ്കിലും കാര്യങ്ങൾ വ്യക്തമായി പറഞ്ഞില്ലെന്ന ആരോപണം അദേഹം ആവർത്തിച്ചു.
താൻ മാധ്യമങ്ങൾക്ക് മുമ്പിൽ പരാതി പറയുകയാണെന്ന് വിമർശിച്ച കെ. മുരളീധരൻ എംപിക്കെതിരെയും സുരേഷ് പ്രതികരിച്ചു. ചാനലുകളിലൂടെ തന്നെയാണ് മുരളീധരൻ ഇക്കാര്യങ്ങൾ പറയുന്നതെന്ന് സുരേഷ് ചൂണ്ടിക്കാട്ടി.