സാബു എം. ജേക്കബിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Tuesday, December 13, 2022 1:25 PM IST
കൊച്ചി: പി.വി. ശ്രീനിജൻ എംഎൽഎയെ ജാതീയമായി അധിക്ഷേപിച്ചെന്ന കേസിൽ കിറ്റെക്സ് ഗ്രൂപ്പ് തലവൻ സാബു എം. ജേക്കബ് അടക്കമുള്ളവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. കേസിൽ വിശദമായ വാദം ബുധനാഴ്ച കേൾക്കുമെന്ന് ജസ്റ്റീസ് കൗസർ എടപ്പഗത്ത് അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
പി.വി. ശ്രീനിജൻ എംഎൽഎ തനിക്കെതിരെ നൽകിയ കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന സാബുവിന്റെ ആവശ്യം ബുധനാഴ്ച പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
ഐക്കരനാട് പഞ്ചായത്തിൽ സംഘടിപ്പിച്ച കർഷക ദിന പരിപാടിക്കിടെ പഞ്ചായത്ത് പ്രസിഡന്റും ട്വന്റി-20 നേതാക്കളും തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നാണ് എംഎൽഎ നൽകിയ പരാതി. കേസിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.