ചെന്നൈ: ക്രി​സ്മ​സ് അ​വ​ധി​ക്കാ​ല തി​ര​ക്ക് പ​രി​ഗ​ണി​ച്ച് കേ​ര​ള​ത്തി​നാ​യി ര​ണ്ട് സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ അ​നു​വ​ദി​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ. കൊ​ച്ചു​വേ​ളി - മൈ​സൂ​രു, മൈ​സൂ​രു - കൊ​ച്ചു​വേ​ളി റൂ​ട്ടി​ലാ​ണ് ട്രെ​യി​നു​ക​ൾ.

മൈ​സൂ​രു ജം​ഗ്ഷ​ൻ - കൊ​ച്ചു​വേ​ളി സ്പെ​ഷ​ൽ ട്രെ​യി​ൻ ഡി​സം​ബ​ർ 24, 25 തീ​യ​തി​ക​ളി​ൽ സ​ർ​വീ​സ് ന​ട​ത്തും. കൊ​ച്ചു​വേ​ളി-​മൈ​സൂ​രു ജം​ഗ്ഷ​ൻ സ്പെ​ഷ​ൽ ട്രെ​യി​ൻ 24, 26 തീ​യ​തി​ക​ളി​ലാ​ണ് സ​ർ​വീ​സ് ന​ട​ത്തു​ക. ഐ​ആ​ർ​സി​ടി​സി വെ​ബ്സൈ​റ്റി​ൽ ടി​ക്ക​റ്റ് ബു​ക്കിം​ഗ് ആ​രം​ഭി​ച്ച​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു.