ശബരിമലയില്‍ കാണിക്ക എണ്ണല്‍ നിര്‍ത്തിവച്ചെന്ന് ദേവസ്വം
Tuesday, January 24, 2023 11:36 PM IST
കൊച്ചി: ശബരിമലയില്‍ കാണിക്ക എണ്ണാന്‍ നിയോഗിച്ചിട്ടുള്ള 770 പേരില്‍ 200ഓളം പേര്‍ക്ക് പനിയും ചിക്കന്‍ പോക്സും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമുള്ളതിനാല്‍ കാണിക്ക എണ്ണല്‍ ഫെബ്രുവരി അഞ്ചു വരെ നിര്‍ത്തിവച്ചെന്ന് ദേവസ്വം ബോര്‍ഡ് അറിയിച്ചു.
കറന്‍സി നോട്ടുകള്‍ എണ്ണി പൂര്‍ത്തിയാക്കിയെന്നും നാണയങ്ങളാണ് എണ്ണി തീര്‍ക്കാനുള്ളതെന്നും ദേവസ്വം ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ നല്കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ അറിയിച്ചു.