"ശമ്പളവും പെൻഷനും കൊടുക്കണ്ടേ': നികുതി വർധനയെ ന്യായീകരിച്ച് കാനം
സ്വന്തം ലേഖകൻ
Saturday, February 4, 2023 1:10 PM IST
തിരുവനന്തപുരം: സംസ്ഥാന ബജറ്റിലെ നികുതി വർധനവിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ശമ്പളവും പെന്‍ഷനും കൊടുക്കണ്ടേ എന്നായിരുന്നു കാനത്തിന്‍റെ ചോദ്യം. കേന്ദ്രം പണം തന്നില്ലെങ്കില്‍ വികസന പ്രവര്‍ത്തനം ഏങ്ങനെ നടത്തുമെന്നും കാനം ചോദിച്ചു.
നിലവിലെ സാഹചര്യത്തിൽ കേരളത്തെ മുന്നോട്ട് നയിക്കാനുള്ള ഒരു ബജറ്റാണ് സംസ്ഥാനത്ത് അവതരിപ്പിച്ചത്. ഏത് നികുതി നിർദേശവും പ്രതിഷേധം ഉണ്ടാക്കും. ജനങ്ങളുടെ പ്രതികരണം മുന്നണി ചർച്ച ചെയ്യും.
പ്രതിഷേധങ്ങളെ മാനിക്കുന്നുവെന്നും കാനം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.