തിരുവനന്തപുരത്ത് പരിശീലന വിമാനം ഇടിച്ചിറക്കി
സ്വന്തം ലേഖകൻ
Wednesday, February 8, 2023 2:40 PM IST
തിരുവനന്തപുരം: പരിശീലന വിമാനം ഇടിച്ചിറക്കി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.
രാജീവ് ഗാന്ധി ഏവിയേഷൻ അക്കാഡമിയുടെ ചെറു വിമാനമാണ് ഇടിച്ചിറക്കിയത്. ടേക്ക് ഓഫിനിടെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നുവെന്നും പൈലറ്റ് സുരക്ഷിതനാണെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.